കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് വടകരയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. ഒന്തംറോഡ് മേൽപാലത്തിനു സമീപം വെള്ളിയാഴ്ച വൈകുന്നേരം ട്രെയിൻ തട്ടി മരിച്ചയാളെയാണ് തിരിച്ചറിഞ്ഞത്. മടപ്പള്ളിയിലെ മത്സ്യത്തൊഴിലാളി കെ.സി ഷിജു (41) ആണ് മരിച്ചത്. റെയിൽ പാത മുറിച്ചു കടക്കുമ്പോൾ അപകടത്തിൽ പെട്ടതാണെന്ന് സംശയിക്കുന്നു.
പരേതനായ കറുവച്ചാലിൽ കേക്കുറി മോഹനന്റെയും സി.പി ശോഭയുടെയും മകനാണ്. സഹോദരങ്ങൾ: ഷിനി, ഷിംന (ആയുർവേദ ഡിസ്പെൻസറി ഒഞ്ചിയം). വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
.gif)

അതേസമയം, കോഴിക്കോട് മുക്കം ഇരുവഴിഞ്ഞി പുഴയിൽ മൃതദേഹം കണ്ടെത്തി. മുക്കം അഗസ്ത്യൻ മുഴി കടവിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടത്തിയത്. തോട്ടത്തിൻകടവ് നിന്നും കാണാതായ കോമുള്ളകണ്ടി വീട്ടിൽ ആയിഷയുടെ മൃതദേഹമാണിതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് ആയിഷയെ കാണാതായത്.
Man killed in train accident in Vadakara, Kozhikode identified
