കോഴിക്കോട്: ( www.truevisionnews.com ) റോഡ് മുറിച്ചുകടക്കവേ സ്വകാര്യ ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം. നെടുങ്ങാടി ബാങ്ക് റിട്ടയേര്‍ഡ് മാനേജര്‍, കുറ്റൂളങ്ങാടി കൊയ്യപ്പുറത്ത് ഗംഗാധര പണിക്കര്‍ (84) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ ആണ് സംഭവം.
രാമനാട്ടുകരയ്ക്കടുത്ത് അഴിഞ്ഞിലം തളി മഹാവിഷ്ണു ക്ഷേത്രത്തിലെ സപ്താഹത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഗംഗാധര പണിക്കര്‍. ക്ഷേത്രത്തിന്റെ മുന്നില്‍നിന്ന് ആറുവരി പാത മുറിച്ചു കടക്കുന്നതിനിടെ റൂട്ട് മാറി ആറുവരി പാതയിലൂടെ പാലക്കാട്ടേക്ക് പോയ സന എന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗംഗാധര പണിക്കര്‍ അന്‍പതുമീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണു.
.gif)

മറ്റൊരു സംഭവത്തിൽ , കണ്ണൂർ കൊട്ടിയൂരിൽ വാഹനാപകടം. നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ചപ്പമല സ്വദേശി കരിമ്പനക്കൽ റഷീദിനാണ് പരിക്കേറ്റത്. കെഎസ്ആർടിസി ബസ് നിർത്തി ആളെ ഇറക്കുന്നതിനിടെയാണ് നിയന്ത്രണംവിട്ട പിക്കപ്പ് ജീപ്പ് ബസ്സിനു പുറകിൽ ഇടിച്ചത്. പരിക്കേറ്റ റഷീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം കോഴിക്കോട് കുറ്റ്യാടി റോട്ടിലെ സ്വകര്യബസിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. പേരാമ്പ്ര കക്കാട് ടിവിഎസ് ഷോറൂമിനു മുൻവശം വൈകീട്ട് 3.55 ഓടെയായിരുന്നു അപകടം. തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ബസ് ബൈക്ക് യാത്രികനെ ഇടിച്ച ശേഷം പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
കുറ്റ്യാടി മരുതോങ്കര സ്വദേശി മൊയിലോത്തറ താഴത്തെ വളപ്പിൽ അബ്ദുൽ ജലീലിന്റെ മകൻ അബ്ദുൽ ജവാദ് (19)ആണ് മരിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജിയണൽ സെന്ററിൽ പിജി വിദ്യാർഥിയാണ് മരിച്ച ജവാദ്. പേരാമ്പ്ര-കുറ്റ്യാടി റൂട്ടിൽ നിരന്തരം അപകട മേഖലയായിരിക്കുകയാണ്.
Elderly man dies after being hit by private bus while crossing Nedungadi road
