'മദ്രസയും സ്‌പെഷ്യൽ ക്ലാസുകളും നാളെയില്ല ...' ; ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കാസര്‍കോട് കളക്ടര്‍

'മദ്രസയും സ്‌പെഷ്യൽ ക്ലാസുകളും നാളെയില്ല ...' ; ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കാസര്‍കോട് കളക്ടര്‍
Jul 19, 2025 06:06 PM | By Athira V

കാസർകോട്: ( www.truevisionnews.com ) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 20ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഞായറാഴ്ച പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കാസർകോട് ജില്ലാ കളക്ടർ. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണെന്നും കളക്ടർ അറിയിച്ചു.

അതേ സമയം, സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത തുടരുന്നു. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടുണ്ട്.

കേരളാ തീരത്ത് 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മീൻപിടുത്തതിനുള്ള വിലക്ക് തുടരുകയാണ്. മലയോര മേഖലകളിൽ അതീവ ജാഗ്രത വേണം. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ കണക്കിലെടുക്കണം. തെക്കൻ കർണാടക തീരം മുതൽ തെക്കൻ ആന്ധ്രാ തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തിൽ പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻകാറ്റ് ശക്തമാണ്. 24ആം തീയതിയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദംരൂപപ്പെട്ടേക്കും.

Kasaragod Collector declares holiday tomorrow for educational institutions that operate on Sundays

Next TV

Related Stories
കാലാവസ്ഥ മുന്നറിയിപ്പിൽ വീണ്ടും മാറ്റം;സംസ്ഥാനത്ത റെഡ് അലേർട്ട് മൊത്തത്തിൽ പിൻവലിച്ചു

Jul 19, 2025 10:46 PM

കാലാവസ്ഥ മുന്നറിയിപ്പിൽ വീണ്ടും മാറ്റം;സംസ്ഥാനത്ത റെഡ് അലേർട്ട് മൊത്തത്തിൽ പിൻവലിച്ചു

കേരളത്തിന് ആശ്വാസമായി കാലാവസ്ഥ അറിയിപ്പിൽ രാത്രി വീണ്ടും മാറ്റം,റെഡ് അലേർട്ട് മൊത്തത്തിൽ...

Read More >>
താന്‍ കൈകൾ ശുദ്ധമാക്കി വിളക്കുകൊളുത്തിയതുകൊണ്ട് ആര്‍ക്കും ദോഷമില്ലല്ലോ?; വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

Jul 19, 2025 10:19 PM

താന്‍ കൈകൾ ശുദ്ധമാക്കി വിളക്കുകൊളുത്തിയതുകൊണ്ട് ആര്‍ക്കും ദോഷമില്ലല്ലോ?; വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

കേക്ക് മുറിച്ചതിനും നിലവിളക്ക് കൊളുത്തുന്നതിനും മുൻപ് കൈകഴുകിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ്...

Read More >>
മിഥുന്റെ ചിത എരിഞ്ഞടങ്ങും മുൻപ് മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി

Jul 19, 2025 09:57 PM

മിഥുന്റെ ചിത എരിഞ്ഞടങ്ങും മുൻപ് മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി

മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി ...

Read More >>
കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Jul 19, 2025 09:36 PM

കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം...

Read More >>
റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കാൻ കളക്ടറുടെ നിര്‍ദ്ദേശം; ഇനി എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കനത്ത നടപടി....

Jul 19, 2025 09:28 PM

റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കാൻ കളക്ടറുടെ നിര്‍ദ്ദേശം; ഇനി എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കനത്ത നടപടി....

തൃശൂർ ജില്ലയിലെ റോഡുകളിലെ കുഴികള്‍ അടിയന്തരമായി അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ജില്ലാ...

Read More >>
Top Stories

//Truevisionall