വിങ്ങലോടെ വിളന്തറ; പൊന്നോമനയ്ക്ക് അന്ത്യചുംബനമേകാൻ അരികിലെത്തി അമ്മ, ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഉറ്റവർ

വിങ്ങലോടെ വിളന്തറ; പൊന്നോമനയ്ക്ക് അന്ത്യചുംബനമേകാൻ അരികിലെത്തി അമ്മ, ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഉറ്റവർ
Jul 19, 2025 02:14 PM | By Athira V

കൊല്ലം: ( www.truevisionnews.com ) നെഞ്ചുപൊട്ടുന്ന കാഴ്ചകൾക്ക് സാക്ഷിയായി കേരളം. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹത്തിനരികെ അമ്മ സുജയെത്തി. കുവൈത്തിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് അമ്മ സുജ രാവിലെ എത്തിയത്.

സുജയെ കാത്ത് ബന്ധുക്കളും ഇളയമകനും വിമാനത്താവളത്തിലുണ്ടായിരുന്നു. മകനെ കണ്ട് സുജ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അടുത്ത ബന്ധുക്കളും സുജയെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ സങ്കടപ്പെട്ടു. പൊലീസ് സഹായത്തോടെയാണ് സുജ കൊച്ചിയിൽ നിന്നും കൊല്ലത്തേക്ക് റോഡു മാർഗം യാത്ര തിരിച്ചത്.

സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കി വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം എത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരുമുൾപ്പെടെ നൂറ് കണക്കിന് ആളുകളാണ് വിങ്ങിപ്പൊട്ടി മിഥുന് ആദരാജ്ഞലി അർപ്പിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ തിരികെ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്.

വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിലായിരിക്കും മിഥുന്റെ സംസ്കാര ചടങ്ങുകൾ‌ നടക്കുക. ശാസ്താംകോട്ട ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പന്ത്രണ്ട് മണിയോടെയാണ് സ്കൂളിലേക്ക് എത്തിച്ചത്. സ്കൂളിലെ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയപ്പോഴാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ചത്. നാല് മാസം മുമ്പാണ് മിഥുന്റെ അമ്മ വിദേശത്തേക്ക് പോയത്. ശാസ്താംകോട്ട വിളന്തറ വലിയപാടത്താണ് മിഥുന്റെ വീട്.

mithun mother suja next to his dead body

Next TV

Related Stories
കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Jul 19, 2025 09:36 PM

കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം...

Read More >>
റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കാൻ കളക്ടറുടെ നിര്‍ദ്ദേശം; ഇനി എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കനത്ത നടപടി....

Jul 19, 2025 09:28 PM

റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കാൻ കളക്ടറുടെ നിര്‍ദ്ദേശം; ഇനി എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കനത്ത നടപടി....

തൃശൂർ ജില്ലയിലെ റോഡുകളിലെ കുഴികള്‍ അടിയന്തരമായി അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ജില്ലാ...

Read More >>
പാടശേഖരത്തിലെ മോട്ടറിന്‍റെ ബെൽറ്റിൽ അറിയാതെ മുണ്ട് കുരുങ്ങി, അപകടത്തിൽ പെട്ട ഡ്രൈവർക്ക് ദാരുണാന്ത്യം

Jul 19, 2025 09:19 PM

പാടശേഖരത്തിലെ മോട്ടറിന്‍റെ ബെൽറ്റിൽ അറിയാതെ മുണ്ട് കുരുങ്ങി, അപകടത്തിൽ പെട്ട ഡ്രൈവർക്ക് ദാരുണാന്ത്യം

മങ്കൊമ്പ് പാടശേഖരത്തെ മോട്ടറിന്റെ ബെൽറ്റിൽ മുണ്ട് കുരുങ്ങി അപകടത്തിൽ പെട്ട ഡ്രൈവർ...

Read More >>
 പേരൂർക്കട വ്യാജ മാല മോഷണ കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം

Jul 19, 2025 09:08 PM

പേരൂർക്കട വ്യാജ മാല മോഷണ കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം

പേരൂർക്കട വ്യാജ മാല മോഷണ കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം...

Read More >>
ജാഗ്രത പാലിക്കണം;  29 പേര്‍ നിപ ഹൈയസ്റ്റ് റിസ്‌ക് പട്ടികയിൽ, കോഴിക്കോട് തൊണ്ണൂറ്റി ആറ് പേർ സമ്പർക്കപ്പട്ടികയിൽ

Jul 19, 2025 07:41 PM

ജാഗ്രത പാലിക്കണം; 29 പേര്‍ നിപ ഹൈയസ്റ്റ് റിസ്‌ക് പട്ടികയിൽ, കോഴിക്കോട് തൊണ്ണൂറ്റി ആറ് പേർ സമ്പർക്കപ്പട്ടികയിൽ

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 581 പേ‍ർ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളതായി ആരോഗ്യവകുപ്പ്...

Read More >>
Top Stories

//Truevisionall