തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു
Jul 19, 2025 12:59 PM | By Jain Rosviya

ചെന്നൈ:(truevisionnews.com)തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു.മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനാണ് എം.കെ.മുത്തു. ഇന്ന് രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി രോഗബാധിതനായിരുന്നു. കരുണാനിധിയുടെ ആദ്യ ഭാര്യ പദ്‌മാവതിയുടെ മകനാണ്.

നാഗപട്ടണത്തെ തിരുക്കുവലൈയിലായിരുന്നു മുത്തുവിന്റെ ജനനം. മുത്തു ജനിച്ചതിനു പിന്നാലെ 20-ാം വയസിൽ ക്ഷയരോഗം ബാധിച്ച് പദ്‌മാവതി മരിച്ചു. അതിനുശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിൻ. മുത്തുവിന്റെ ഭാര്യ ശിവകാമസുന്ദരി, മക്കൾ: എം.കെ.എം. അറിവുനിധി, തേൻമൊഴി.

മുത്തുവിനെ രാഷ്ട്രീയത്തിൽ പിൻഗാമിയാക്കാനാണ് കരുണാനിധി ആദ്യം ആഗ്രഹിച്ചത്. പിന്നീട് എംജിആറിനെ നേരിടാൻ സിനിമയിലേക്ക് ഇറക്കി. 1970കളിൽ ചില സിനിമകളിൽ നായകനായെങ്കിലും വിജയിച്ചില്ല. ശോഭിക്കാതെ വന്നതോടെ മുത്തു അഭിനയം മതിയാക്കി. ഇതിനു ശേഷം അച്ഛനും മകനുമായി തർക്കമുണ്ടായി. കടുത്ത മദ്യപാനത്തിലേക്കു വീണുപോയ മുത്തുവുമായി കരുണാനിധിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. എൺപതുകളോടെ ഇരുവരും അകന്നു. പിന്നാലെ മുത്തു ഡിഎംകെ വിട്ട് ജയലളിതയ്ക്കൊപ്പം എഐഎഡിഎംകെയിലേക്കു പോയെങ്കിലും രാഷ്ട്രീയത്തിലും ശോഭനമായ ഭാവി ഉണ്ടാക്കാനായില്ല.

2009ൽ രോഗബാധിതനായിരിക്കെ അച്ഛൻ കരുണാനിധി ആശുപത്രിയിലെത്തി മുത്തുവിനെ കണ്ടതോടെയാണ് ഏറെക്കാലം ഇരുവർക്കുമിടയിലുണ്ടായിരുന്ന പിണക്കം മാറിയത്. വളരെ ചുരുക്കമായേ പൊതുവേദികളിൽ എത്തിയിരുന്നുള്ളൂ. മൃതദേഹം ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയിലേക്കു കൊണ്ടുവന്നു.

പിതാവിനെപ്പോലെ തന്നെ സ്നേഹിച്ചിരുന്നയാളാണ് സഹോദരനെന്ന് എം.കെ. സ്റ്റാലിൻ അനുസ്മരിച്ചു. ‘‘കരുണാനിധിയുടെ അച്ഛനായ മുത്തുവേലരുടെ പേരിൽനിന്നാണ് മുത്തുവിന്റെ പേര് എടുത്തത്. കലൈഞ്ജരെപ്പോലെ അദ്ദേഹവും തിയറ്റർ രംഗത്തെത്തി. ദ്രാവിഡർക്കുവേണ്ടി പ്രവർത്തിച്ചു. ആദ്യ സിനിമയിൽത്തന്നെ ഇരട്ടവേഷത്തിൽ അഭിനയിച്ചു. എന്റെ രാഷ്ടീയപ്രവർത്തനങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു. കാണുമ്പോഴൊക്കെ പഴയകാല ഓർമകൾ പങ്കുവയ്ക്കുമായിരുന്നു. കലയും പാട്ടുകളുമായി ഞങ്ങളുടെ ഓർമകളിലും ജനങ്ങളുടെ ഹൃദയത്തിലും അദ്ദേഹം ജീവിക്കും’’ – സ്റ്റാലിൻ കുറിച്ചു.



Tamil Nadu Chief Minister MK Stalin brother MK Muthu passed away

Next TV

Related Stories
നിശബ്ദമായ ഹൃദയവുമായി... ആംബുലൻസിന് നല്കാൻ പണമില്ല; മകളുടെ മൃതദേഹം സൈക്കിൾ റിക്ഷയിൽ ചുമന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്

Jul 19, 2025 06:50 PM

നിശബ്ദമായ ഹൃദയവുമായി... ആംബുലൻസിന് നല്കാൻ പണമില്ല; മകളുടെ മൃതദേഹം സൈക്കിൾ റിക്ഷയിൽ ചുമന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്

ആംബുലൻസിന് നല്കാൻ പണമില്ല; മകളുടെ മൃതദേഹം സൈക്കിൾ റിക്ഷയിൽ ചുമന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്...

Read More >>
മക്കളായി കാണേണ്ട മനസ്സിൽ കാമമോ....? സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി; അധ്യാപകൻ അറസ്റ്റിൽ

Jul 19, 2025 05:42 PM

മക്കളായി കാണേണ്ട മനസ്സിൽ കാമമോ....? സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി; അധ്യാപകൻ അറസ്റ്റിൽ

രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലെ സർക്കാർ സ്‌കൂൾ അധ്യാപകനെ വിദ്യാർത്ഥികളുടെ സ്വകാര്യ വീഡിയോകൾ പകർത്തിയതിന് അറസ്റ്റ്...

Read More >>
ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

Jul 19, 2025 02:11 PM

ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേർ...

Read More >>
'ക്ഷമ ചോദിക്കുന്നു, സാധിക്കുമെങ്കിൽ എന്റെ കണ്ണുകൾ ദാനം ചെയ്യുക'; ജോലി ഭാരം താങ്ങാനായില്ല, ബാങ്ക് മാനേജർ ജീവനൊടുക്കിയ നിലയിൽ

Jul 19, 2025 07:27 AM

'ക്ഷമ ചോദിക്കുന്നു, സാധിക്കുമെങ്കിൽ എന്റെ കണ്ണുകൾ ദാനം ചെയ്യുക'; ജോലി ഭാരം താങ്ങാനായില്ല, ബാങ്ക് മാനേജർ ജീവനൊടുക്കിയ നിലയിൽ

മഹാരാഷ്ട്രയിലെ ബാരാമതിയിൽ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലെ ചീഫ് മാനേജർ ജീവനൊടുക്കിയ ചെയ്ത നിലയിൽ....

Read More >>
Top Stories










//Truevisionall