ആശ്വാസമേകി ആ വിളിയെത്തി; ഹൂതികളുടെ ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്ന് കാണാതായ അനില്‍ കുമാർ യെമനിൽ

ആശ്വാസമേകി ആ വിളിയെത്തി; ഹൂതികളുടെ ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്ന് കാണാതായ അനില്‍ കുമാർ യെമനിൽ
Jul 19, 2025 10:44 AM | By SuvidyaDev

കായംകുളം:(truevisionnews.com)  ചെങ്കടലില്‍, യെമെനിലെ ഹൂതികളുടെ മിസൈലാക്രമണത്തില്‍ തകര്‍ന്ന ഗ്രീക്ക് ചരക്കുകപ്പലില്‍നിന്ന് കാണാതായ അനില്‍ കുമാർ (58) ന്റെ വിളിയെത്തി . പത്തിയൂര്‍ക്കാല ശ്രീജാലയം വീട്ടില്‍ ആശ്വാസമായാണ് ഫോൺ വിളിയെത്തിയത് .സെക്യൂരിറ്റി ഓഫീസര്‍മാരില്‍ ഒരാളായിരുന്നു അനില്‍ കുമാര്‍. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് ഭാര്യ ശ്രീജയുടെ മൊബൈലിലേക്ക് വിളി വന്നത് . അനിൽ യെമെനിലുണ്ടെന്നും കൂടുതലൊന്നും സംസാരിക്കാന്‍ പറ്റില്ലെന്നും അനില്‍ പറഞ്ഞു.മകന്‍ അനജിനോടും സംസാരിച്ചു.

മകള്‍ അനഘയ്ക്ക് സംസാരിക്കണം എന്നുണ്ടായിരുന്നു എന്നാൽ കഴിഞ്ഞില്ല...അനില്‍കുമാര്‍ യെമെന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണു സൂചന. തിങ്കളാഴ്ചയോടെ അനില്‍കുമാറിനെ നാട്ടിലെത്തിക്കാനുള്ള നടപടിയിലേക്ക് എംബസി അധികൃതര്‍ കടന്നേക്കും.യെമെനില്‍ ഇന്ത്യക്ക് എംബസിയില്ല. സൗദി എംബസിയില്‍ നിന്നാണ് യെമെനിലെ നടപടികള്‍ ഏകോപിപ്പിക്കുന്നത്.നയതന്ത്രതലത്തില്‍ വേഗത്തില്‍ ഇടപെടലുണ്ടാകുമെന്നാണു പ്രതീക്ഷ. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചു

യെമെനില്‍ നിന്നു വിളിച്ച നമ്പരും ശേഖരിച്ചു. തഹസില്‍ദാറും വീട്ടില്‍വന്ന് വിവരങ്ങള്‍ തിരക്കി..ഈ മാസം ഏഴാംതീയതി സൊമാലിയയില്‍ ചരക്കിറക്കിയ ശേഷം ജിദ്ദയിലേക്കു വരുമ്പോഴാണ് യെമെന്‍ പരിധിയിലുള്ള ചെങ്കടലില്‍ ഹൂതികളുടെ ആക്രമണമുണ്ടായത്. കപ്പല്‍ ആക്രമിച്ച് കടലില്‍ മുക്കുകയായിരുന്നു. ക്യാപ്റ്റന്‍ റഷ്യക്കാരനായിരുന്നു.രണ്ടുപേരാണ് മലയാളികളായി ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ഫിലിപ്പീന്‍സുകാരാകാരാണെന്നാണ് വിവരം....

ആക്രമണത്തില്‍ നാലുപേര്‍ കപ്പലില്‍ മരിച്ചു. മറ്റുള്ളവര്‍ ലൈഫ് ജാക്കറ്റുമായി കടലില്‍ ചാടി. അനില്‍കുമാറിന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി അഗസ്റ്റിന്‍ ഉള്‍പ്പെടെ 10 പേരെ രക്ഷപ്പെടുത്തി സൗദിയിലെത്തിച്ചിരുന്നു.കമ്പനിതന്നെ അയച്ച മറ്റൊരു കപ്പലാണ് ഇവരെ രക്ഷപ്പെടുത്തിയത്. ..അഗസ്റ്റിന്‍ രണ്ടു ദിവസം മുന്‍പ് നാട്ടിലെത്തി. കപ്പലിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല

Anil Kumar, who went missing from the ship that was destroyed by the Houthi attack, has called.

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ്  സ്കൂട്ടിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Jul 19, 2025 04:50 PM

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം...

Read More >>
മിഥുൻ ഇനി കണ്ണീരോർമ്മ; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ; നൊമ്പരക്കടലിലാഴ്ത്തി മിഥുന് വിട നല്‍കി നാട്

Jul 19, 2025 04:50 PM

മിഥുൻ ഇനി കണ്ണീരോർമ്മ; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ; നൊമ്പരക്കടലിലാഴ്ത്തി മിഥുന് വിട നല്‍കി നാട്

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി....

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു

Jul 19, 2025 04:23 PM

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു

കോഴിക്കോട് നെല്ലാങ്കണ്ടിയിൽ രോഗിയുമായി പോയ ആംബുലൻസും ലോറിയും...

Read More >>
സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി അറസ്റ്റിൽ

Jul 19, 2025 04:15 PM

സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി അറസ്റ്റിൽ

സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചതെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി...

Read More >>
ആത്മഹത്യാക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ച് കടയിലെത്തി, പിന്നാലെ കടയുടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി മധ്യവയസ്‌കൻ

Jul 19, 2025 02:43 PM

ആത്മഹത്യാക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ച് കടയിലെത്തി, പിന്നാലെ കടയുടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി മധ്യവയസ്‌കൻ

ആത്മഹത്യാക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ച് കടയിലെത്തി, പിന്നാലെ കടയുടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി മധ്യവയസ്‌കൻ...

Read More >>
വീണ്ടും നിപയെന്ന് സംശയം; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പതിനഞ്ച് വയസുകാരി ചികിത്സയിൽ

Jul 19, 2025 02:34 PM

വീണ്ടും നിപയെന്ന് സംശയം; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പതിനഞ്ച് വയസുകാരി ചികിത്സയിൽ

നിപ രോഗബാധയെന്ന സംശയത്തെ തുടർന്ന് പതിനഞ്ച് വയസുകാരി തൃശ്ശൂർ മെഡിക്കൽ കോളേജിൽ...

Read More >>
Top Stories

//Truevisionall