കണ്ണൂർ : (truevisionnews.com) പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസ് . പാനൂർ മുളിയാത്തോടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്.

ഇതേ സ്ഥലത്തിന് സമീപം ഒരു വർഷം മുമ്പ് ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ബോംബ് സ്‌ക്വാഡിന്റെ പരിശോധന പൂർത്തിയായാൽ മാത്രമേ സ്ഥിരീകരിക്കാനാകൂവെന്ന് തലശേരി എഎസ്പി കിരൺ പി ബി പറഞ്ഞു.
പൊലീസ് നിരീക്ഷണത്തിലുള്ള പ്രദേശമാണിത്. ഒളിപ്പിച്ച നിലയിലുള്ള വസ്തുകൾ ശുചീകരണത്തിനിടെയാണ് കണ്ടെത്തിയത്. തെങ്ങിന്‍ചുവട്ടില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Police conduct detailed investigation steel bomb found Panur.
