ഓഹ് ഇനിയപ്പോ അങ്ങനൊക്കെ പറ്റുമല്ലേ! വീഡിയോ കോളിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി വാട്ട്സ്ആപ്പ്

ഓഹ് ഇനിയപ്പോ അങ്ങനൊക്കെ പറ്റുമല്ലേ! വീഡിയോ കോളിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി വാട്ട്സ്ആപ്പ്
Mar 13, 2025 01:24 PM | By Athira V

( www.truevisionnews.com) വീഡിയോ കോളിങ്ങിൽ പുതിയ അപ്ഡേഷന് തയ്യാറെടുത്ത് വാട്ട്സ്ആപ്പ്. വീഡിയോ കോൾ എടുക്കുന്നതിന് മുമ്പ് ഡിവൈസിൻ്റെ ക്യാമറ ഓഫാക്കാനുള്ള ഓപ്ഷൻ ആണ് പുതുതായി കൂട്ടിച്ചേർക്കുന്നത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വേണ്ടിയാണ് ഈ ഫീച്ചർ ഒരുക്കിയിരിക്കുന്നത്.

നിലവിൽ ഇങ്ങനൊരു ഫീച്ചർ വാട്ട്സ്ആപ്പിൽ ഇല്ല. വീഡിയോ കോളിനിടെ ക്യാമറ ഓഫ് ചെയ്യാമെങ്കിലും കോൾ പിക്ക് അപ്പ് ചെയ്താലെ അതിന് സാധിക്കു. എന്നാൽ ഇനി മുതൽ ക്യാമറ ഓഫ് ചെയ്തുകൊണ്ട് കോൾ അറ്റൻഡ് ചെയ്യാം.

വീഡിയോ കോൾ വോയ്‌സ്-ഒൺലി മോഡിലും ഇനി മുതൽ പ്രവർത്തിക്കുമെന്ന് എളുപ്പത്തിൽ പറയാം. ഫീച്ചർ ഉപയോഗിക്കാനായി ‘അക്സപ്റ്റ് വിത്തൌട്ട് വീഡിയോ’, ‘ടേൺ ഓൺ യുവർ വീഡിയോ’ എന്നിങ്ങനെ രണ്ട് പ്രോംപ്റ്റുകൾ സ്ക്രീനിൽ കാണാൻ കഴിയും.

ആൻഡ്രോയിഡ് പതിപ്പ് 2.25.7.3നുള്ള വാട്ട്‌സ്ആപ്പ് ബീറ്റ ആപ്പിന്റെ എപികെയിലാണ് ഈ പുതിയ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. നിലവിൽ ആ ഫീച്ചറിൻ്റെ ടെസ്റ്റിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് തന്നെ ഇത് നിലവിൽ ഉപയോക്താക്കൾക്ക് ലഭ്യമല്ല. ടെസ്റ്റിങ്ങ് വിജയകരമെങ്കിൽ ഫീച്ചർ ഉടൻ തന്നെ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം പിൻ നമ്പർ നൽകാതെ തന്നെ ഉപയോക്താക്കൾക്ക് പണമിടപാട് നടത്താൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന പേയ്‌മെന്റ് പ്രക്രിയ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്. മാത്രമല്ല മെറ്റാ എഐയ്ക്കായി ഒരു പുതിയ ഇന്റർഫേസും വാട്ട്‌സ്ആപ്പ് ഉടൻ പുറത്തിറക്കിയേക്കും എന്ന തരത്തിലും കഴിഞ്ഞ ദിവസം ഏതാനും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

#whatsapp #videocall #new #updations

Next TV

Related Stories
അപൂർവ്വ കാഴ്ച്ച; ഏപ്രിൽ 25-ന് ആകാശത്ത് 'സ്മൈലി ഫെയ്സ്' ഗ്രഹ വിന്യാസം പ്രത്യക്ഷപ്പെടും

Apr 19, 2025 04:50 PM

അപൂർവ്വ കാഴ്ച്ച; ഏപ്രിൽ 25-ന് ആകാശത്ത് 'സ്മൈലി ഫെയ്സ്' ഗ്രഹ വിന്യാസം പ്രത്യക്ഷപ്പെടും

ലിറിഡ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ അപൂർവ...

Read More >>
ഫോണിൽ ആപ്പുണ്ടേൽ വേഗം കളയൂ..; ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്ലിക്കേഷനുകൾ ആപ്പിളും നീക്കം ചെയ്തു

Apr 18, 2025 09:06 AM

ഫോണിൽ ആപ്പുണ്ടേൽ വേഗം കളയൂ..; ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്ലിക്കേഷനുകൾ ആപ്പിളും നീക്കം ചെയ്തു

വിദേശ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആപ്പുകൾക്കെതിരെ ഗൂഗിൾ കർശന നടപടി സ്വീകരിച്ച്, പ്ലേ സ്റ്റോറിൽ നിന്ന് രജിസ്റ്റർ ചെയ്യാത്ത 17 ആപ്പുകൾ നീക്കം...

Read More >>
ആറ് വര്‍ഷത്തെ അപ്ഡേറ്റുകള്‍ വാഗ്ദാനം; ഗാലക്‌സി എം56 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി സാംസങ്

Apr 17, 2025 10:38 PM

ആറ് വര്‍ഷത്തെ അപ്ഡേറ്റുകള്‍ വാഗ്ദാനം; ഗാലക്‌സി എം56 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി സാംസങ്

5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഫോണില്‍ ഉണ്ട്. എന്‍എഫ്സി സംവിധാനവും ഐപി റേറ്റിങും ഫോണിന് ഇല്ലെന്നത്...

Read More >>
10 മിനിറ്റിനുള്ളില്‍ സിം കാര്‍ഡ് ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ബ്ലിങ്കിറ്റുമായി ചേര്‍ന്ന് എയര്‍ടെല്‍

Apr 15, 2025 08:28 PM

10 മിനിറ്റിനുള്ളില്‍ സിം കാര്‍ഡ് ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ബ്ലിങ്കിറ്റുമായി ചേര്‍ന്ന് എയര്‍ടെല്‍

ഇത്തരത്തിലുള്ള ആദ്യ സേവനമായ ഇത് ഇപ്പോള്‍ രാജ്യത്തെ 16 നഗരങ്ങളില്‍...

Read More >>
അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം ബോണസ് വാലിഡിറ്റിയും: വെല്‍ക്കം ഓഫറുമായി കെഫോണ്‍

Apr 15, 2025 08:21 PM

അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം ബോണസ് വാലിഡിറ്റിയും: വെല്‍ക്കം ഓഫറുമായി കെഫോണ്‍

പുതുതായെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ ടേം റീച്ചാര്‍ജിനൊപ്പം അഡീഷണല്‍ വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റി കൂടി...

Read More >>
Top Stories