ഡോക്ടർ ചികിത്സിച്ചത് വീഡിയോ കോളിലൂടെ; ചികിത്സാപിഴവ് മൂലം നാല് വയസ്സുകാരൻ മരിച്ചതായി പരാതി

ഡോക്ടർ ചികിത്സിച്ചത് വീഡിയോ കോളിലൂടെ; ചികിത്സാപിഴവ് മൂലം നാല് വയസ്സുകാരൻ മരിച്ചതായി പരാതി
Feb 19, 2025 01:41 PM | By VIPIN P V

(www.truevisionnews.com) ചെന്നൈയിൽ ചികിത്സാപിഴവ് മൂലം നാല് വയസ്സുകാരൻ മരിച്ചതായി പരാതി. അയനവാരം സ്വദേശി രോഹിത് ആണ് മരിച്ചത്. കുട്ടിയെ സ്വകാര്യആശുപത്രിയിലെ ഡോക്ടർ വീഡിയോ കോളിലൂടെയാണ് ചികിത്സിച്ചതെന്ന് പരാതി.

ടൈഫോയിഡ് ബാധിച്ച കുട്ടിയെ ഇന്നലെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. വൈകിട്ടോടെ കുട്ടി മരിച്ചു. ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ രം​ഗത്തെത്തി.

പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയെ പലതവണയായി ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. കുട്ടിക്ക് കുറച്ചുനാളുകളായി പനിയുണ്ടായിരുന്നു.

തുടര്‍ന്ന് രക്തം പരിശോധിക്കണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ഇതിലാണ് കുട്ടിക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്. കുട്ടിയെ മൂന്ന് ദിവസം അഡ്മിറ്റ് ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു.

കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന് ശേഷം ഡോക്ടർ മാർ പരിശോധിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ശേഷം ഒരു ഡോക്ടർ വീഡിയോ കോള‍്‍ ചെയ്ത് കുട്ടിയെ പരിശോധിച്ചു.

തുടർന്ന് ഒരു കുത്തിവെപ്പിന് നിർദേശം നൽകുകയും ചെയ്തു. കുത്തിവെയ്പ്പിന് പിന്നാലെയാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്താൻ ആശുപത്രി അധികൃതർ തയാറായില്ലായിരുന്നു.

മൃതദേഹം വിട്ടുനൽകാനും ആശുപത്രി തയാറായില്ല. ബന്ധുക്കളെ ആശുപത്രിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രിയിൽ വലിയ പ്രതിഷേധം ആണ് ഉയർന്നത്.

#Doctor #treated #through #videocall #four #year #old #boy #died #due #medicalmalpractice

Next TV

Related Stories
സ്വിച്ച് ഇടരുത്, സുരക്ഷ പാലിക്കണം, ചുമരിൽ കുറിപ്പ്; കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് യുവാവ് ജീവനൊടുക്കി

Mar 21, 2025 01:33 PM

സ്വിച്ച് ഇടരുത്, സുരക്ഷ പാലിക്കണം, ചുമരിൽ കുറിപ്പ്; കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് യുവാവ് ജീവനൊടുക്കി

ബംഗ്ലാവിന്റെ പ്രവേശന കവാടത്തില്‍ ഇംഗ്ലീഷില്‍ എഴുതിയിരുന്ന കുറിപ്പില്‍ വീട്ടിനുള്ളിലെ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യത്തെക്കുറിച്ച്...

Read More >>
കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ല, വീണ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ജെ പി നദ്ദ

Mar 21, 2025 01:00 PM

കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ല, വീണ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ജെ പി നദ്ദ

കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തും.എംയി സ് അടക്കം വിഷയങ്ങൾ...

Read More >>
ഭാര്യ അശ്ലീല വീഡിയോ കാണുന്നതും സ്വയം ഭോഗം ചെയ്യുന്നതും വിവാഹമോചനത്തിന് കാരണമാകില്ല; ഹൈക്കോടതി

Mar 21, 2025 12:04 PM

ഭാര്യ അശ്ലീല വീഡിയോ കാണുന്നതും സ്വയം ഭോഗം ചെയ്യുന്നതും വിവാഹമോചനത്തിന് കാരണമാകില്ല; ഹൈക്കോടതി

വിവാഹ മോചനം നിഷേധിച്ച കീഴ്ക്കോടതി വിധിക്കെതിരെ യുവാവ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥന്‍, ആര്‍ പൂര്‍ണിമ...

Read More >>
ഡ്രൈവറുടെ പക നാല് പേരുടെ ജീവനെടുത്തു; ബസ് കത്തി നാല് പേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്

Mar 21, 2025 11:08 AM

ഡ്രൈവറുടെ പക നാല് പേരുടെ ജീവനെടുത്തു; ബസ് കത്തി നാല് പേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്

ഡ്രൈവറില്ലാതെ ഏകദേശം 200 മീറ്ററോളം മുന്നോട്ടു നീങ്ങിയ ബസ് ഒരു മരത്തില്‍ ഇടിച്ച്...

Read More >>
ശമ്പളം വെട്ടിക്കുറച്ചു, കമ്പനിയുടെ ബസിന് തീയിട്ട് ഡ്രൈവർ; നാല് ജീവനക്കാ‍‌ർക്ക് ദാരുണാന്ത്യം

Mar 21, 2025 06:22 AM

ശമ്പളം വെട്ടിക്കുറച്ചു, കമ്പനിയുടെ ബസിന് തീയിട്ട് ഡ്രൈവർ; നാല് ജീവനക്കാ‍‌ർക്ക് ദാരുണാന്ത്യം

ജീവനക്കാരെയും കൊണ്ട് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു ബസ്....

Read More >>
Top Stories

Entertainment News