തിരുവനന്തപുരം: (truevisionnews.com) ദേശീയപാതയിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം . യുവാവ് മരിച്ചു. നെടുംപറമ്പ് ഞാറക്കാട്ടുവിള സ്വദേശി ശ്യാംകുമാർ (27) ആണ് മരിച്ചത്.

ഇന്നലെ രാത്രി ചാത്തൻപാറയ്ക്ക് സമീപമാണ് സംഭവം . രാത്രി 9 മണിയോടെയായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസില്‍ ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്.
കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ശ്യാം കുമാര്‍ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐഎസ്ആർഒ ജീവനക്കാരനായിരുന്നു ശ്യാംകുമാർ. അപകടത്തില്‍ കല്ലമ്പലം പൊലീസ് കേസെടുത്തിട്ടുണ്ട്.
#bike #tourist #bus #collided #accident #national #highway #young #man #died.
