ചൂരൽമലയിൽ പുതിയ പാലം കൂടുതൽ ഉറപ്പോടെ നിർമിക്കും; 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം നൽകി ധനമന്ത്രി

ചൂരൽമലയിൽ പുതിയ പാലം കൂടുതൽ ഉറപ്പോടെ നിർമിക്കും; 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം നൽകി ധനമന്ത്രി
Feb 19, 2025 12:40 PM | By VIPIN P V

വയനാട്‌: (www.truevisionnews.com) വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ചൂരൽമല ടൗണിൽനിന്നും മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, അട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ്‌ പുനർനിർമ്മിക്കുന്നത്‌. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിർമ്മിതി.

കഴിഞ്ഞ ദുരന്തകാലത്ത്‌ പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം പണിയുക. മുൻപുണ്ടായിരുന്ന പാലത്തിനെക്കാൾ ഉയരം പുതിയ പാലത്തിനുണ്ടാവും.

ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലും 80 മീറ്റർ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിയുന്നത്.

വെള്ളത്തിൽ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്ഥാനം നിർമിക്കുക. കഴിഞ്ഞവർഷം ജൂലൈ 30 നാണ്‌ ഉരുൾപ്പെട്ടലിനെത്തുർന്നുണ്ടായ മലവെള്ളപ്പാച്ചലിൽ പാലം ഒലിച്ചുപോയത്‌.

#new #bridge #Churalmala #built #greaterstrength #crore #project #approved #FinanceMinister

Next TV

Related Stories
മകളുടെ ഭർത്താവിനെ കുത്തിക്കൊന്ന അച്ഛന് ജീവപര്യന്തം; മകൾക്ക് രണ്ടരലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Mar 21, 2025 12:38 PM

മകളുടെ ഭർത്താവിനെ കുത്തിക്കൊന്ന അച്ഛന് ജീവപര്യന്തം; മകൾക്ക് രണ്ടരലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം തടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക കൊല്ലപ്പെട്ട സന്ദീപിന്റെ ഭാര്യയും പ്രതിയുടെ മകളുമായ നിനിഷക്ക്...

Read More >>
പോക്സോ കേസ് അതിജീവിതയെ തിരിച്ചറിയുന്ന വസ്തുതകൾ വെളിപ്പെടുത്തി; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

Mar 21, 2025 12:27 PM

പോക്സോ കേസ് അതിജീവിതയെ തിരിച്ചറിയുന്ന വസ്തുതകൾ വെളിപ്പെടുത്തി; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

പെൺകുട്ടിയെ തിരിച്ചറിയുന്ന സന്ദേശമാണ് ഇയാൾ സാമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്....

Read More >>
'ആ​ദ്യം കേ​ട്ട​ത് വെ​ടി​യൊ​ച്ച, ഒ​പ്പം ക​ര​ച്ചി​ലും, ആ​ദ്യം അ​ടു​ക്കാ​ൻ ആ​രും ധൈ​ര്യം കാ​ണി​ച്ചി​ല്ല, നാടിനെ കണ്ണീരിലാഴ്ത്തി രാധാകൃഷ്ണന്റെ മരണം

Mar 21, 2025 12:18 PM

'ആ​ദ്യം കേ​ട്ട​ത് വെ​ടി​യൊ​ച്ച, ഒ​പ്പം ക​ര​ച്ചി​ലും, ആ​ദ്യം അ​ടു​ക്കാ​ൻ ആ​രും ധൈ​ര്യം കാ​ണി​ച്ചി​ല്ല, നാടിനെ കണ്ണീരിലാഴ്ത്തി രാധാകൃഷ്ണന്റെ മരണം

പ​കു​തി​യൊ​ഴി​ഞ്ഞ മ​ദ്യ കു​പ്പി ഇ​വി​ടെ നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കൈ​ത്തോ​ക്കാ​ണ് വെ​ടി​വെ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ്...

Read More >>
'ഞങ്ങൾ എന്ത് ചെയ്യാനാ ...', പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷിബിലയുടെ കുടുംബം

Mar 21, 2025 12:17 PM

'ഞങ്ങൾ എന്ത് ചെയ്യാനാ ...', പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷിബിലയുടെ കുടുംബം

കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും ഭീഷണിയുണ്ടെന്ന്...

Read More >>
ആശാ സമരം;ചർച്ച പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും - എംബി രാജേഷ്

Mar 21, 2025 12:12 PM

ആശാ സമരം;ചർച്ച പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും - എംബി രാജേഷ്

സാധാരണ ഇത്തരത്തിൽ സഭയിൽ ഒരു ചോദ്യം വന്നാൽ സംസ്ഥാനത്ത് നിന്ന് വിവരം ശേഖരിച്ചാണ് മറുപടി...

Read More >>
ബാങ്ക് പണിമുടക്ക് എസ്എസ്എൽസി പരീക്ഷകളെ ബാധിക്കില്ല; ചോദ്യപേപ്പർ കൃത്യസമയത്ത് കൈമാറുമെന്ന് യൂണിയൻ

Mar 21, 2025 11:59 AM

ബാങ്ക് പണിമുടക്ക് എസ്എസ്എൽസി പരീക്ഷകളെ ബാധിക്കില്ല; ചോദ്യപേപ്പർ കൃത്യസമയത്ത് കൈമാറുമെന്ന് യൂണിയൻ

ഇതിനായി നിര്‍ദേശം നല്‍കിയതായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) അറിയിച്ചു....

Read More >>
Top Stories

Entertainment News