ഓ​ൺ​ലൈ​ൻ ചൂ​താ​ട്ട​ത്തി​ൽ പ​ണം ന​ഷ്ട​പ്പെട്ടു; കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ ജീ​വ​നൊ​ടു​ക്കി

ഓ​ൺ​ലൈ​ൻ ചൂ​താ​ട്ട​ത്തി​ൽ പ​ണം ന​ഷ്ട​പ്പെട്ടു; കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ ജീ​വ​നൊ​ടു​ക്കി
Feb 19, 2025 11:33 AM | By Susmitha Surendran

ബം​ഗ​ളൂ​രു : (truevisionnews.com)  ഓ​ൺ​ലൈ​ൻ ചൂ​താ​ട്ട​ത്തി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ ജീ​വ​നൊ​ടു​ക്കി. മൈ​സൂ​രു​വി​ന​ടു​ത്തു​ള്ള ഹ​ഞ്ച്യ ഗ്രാ​മ​ത്തി​ന​ടു​ത്താ​ണ് സം​ഭ​വം. ജോ​ഷ് ആ​ന്റ​ണി (33), ഇ​ര​ട്ട സ​ഹോ​ദ​ര​ൻ ജോ​ബി ആ​ന്റ​ണി (33), ജോ​ബി​യു​ടെ ഭാ​ര്യ സ്വാ​തി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഷ​ർ​മി​ള (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഐ.​പി.​എ​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ലും ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ളി​ലും വാ​തു​വെ​പ്പ് ന​ട​ത്തി​യ​തി​ലൂ​ടെ ജോ​ബി ആ​ന്റ​ണി​ക്കും ഷ​ർ​മി​ള​ക്കും ഗ​ണ്യ​മാ​യ തു​ക ന​ഷ്ട​പ്പെ​ട്ട​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. അ​വ​ർ​ക്ക് പ​ണം ക​ടം കൊ​ടു​ത്തി​രു​ന്ന ആ​ളു​ക​ൾ തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് അ​വ​രെ പ​തി​വാ​യി സ​ന്ദ​ർ​ശി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

ക​ടു​ത്ത സ​മ്മ​ർദ്ദ​ത്തി​ലും ദുഃ​ഖ​ത്തി​ലും ആ​യി​രു​ന്ന ജോഷ് ആ​ന്റ​ണി​യാ​ണ് തി​ങ്ക​ളാ​ഴ്‌​ച ആ​ദ്യം തൂ​ങ്ങി​മ​രി​ച്ച​ത്. മ​രി​ക്കു​ന്ന​തി​നു​മു​മ്പ് ആ​ന്റ​ണി​യും ഷ​ർ​മി​ള​യും സ​ഹോ​ദ​രി​യു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച് വ​ഞ്ച​നാ​പ​ര​മാ​യി വാ​യ്പ നേ​ടി​യെ​ന്ന് ആ​രോ​പി​ക്കു​ന്ന ഒ​രു വീ​ഡി​യോ റെ​ക്കോ​ഡു​ചെ​യ്‌​തു.

‘എ​ന്റെ സ​ഹോ​ദ​രി​ക്ക് ഭ​ർ​ത്താ​വി​ല്ല, ജോ​ബി​യും ഭാ​ര്യ​യും അ​വ​ർ​ക്കെ​തി​രെ വ​ഞ്ച​ന ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്റെ മ​ര​ണ​ത്തി​ന് എ​ന്റെ സ​ഹോ​ദ​ര​ൻ ജോ​ബി ആ​ന്റ​ണി​യും ഭാ​ര്യ ഷ​ർ​മി​ള​യു​മാ​ണ് ഉ​ത്ത​ര​വാ​ദി​ക​ൾ. അ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണം’ -വീഡി​യോ​യി​ൽ ജോ​ഷ് പ​റ​ഞ്ഞു.

ജോ​ഷി​ന്റെ ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​യു​ട​നെ ആ​ന്റ​ണി​യും ഷ​ർ​മി​ള​യും ചൊ​വ്വാ​ഴ്ച തൂ​ങ്ങി​മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അത്തരം ചിന്തകളുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

#Lost #money #online #gambling #Three #members #family #lost #their #lives

Next TV

Related Stories
കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ല, വീണ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ജെ പി നദ്ദ

Mar 21, 2025 01:00 PM

കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ല, വീണ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ജെ പി നദ്ദ

കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തും.എംയി സ് അടക്കം വിഷയങ്ങൾ...

Read More >>
ഭാര്യ അശ്ലീല വീഡിയോ കാണുന്നതും സ്വയം ഭോഗം ചെയ്യുന്നതും വിവാഹമോചനത്തിന് കാരണമാകില്ല; ഹൈക്കോടതി

Mar 21, 2025 12:04 PM

ഭാര്യ അശ്ലീല വീഡിയോ കാണുന്നതും സ്വയം ഭോഗം ചെയ്യുന്നതും വിവാഹമോചനത്തിന് കാരണമാകില്ല; ഹൈക്കോടതി

വിവാഹ മോചനം നിഷേധിച്ച കീഴ്ക്കോടതി വിധിക്കെതിരെ യുവാവ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥന്‍, ആര്‍ പൂര്‍ണിമ...

Read More >>
ഡ്രൈവറുടെ പക നാല് പേരുടെ ജീവനെടുത്തു; ബസ് കത്തി നാല് പേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്

Mar 21, 2025 11:08 AM

ഡ്രൈവറുടെ പക നാല് പേരുടെ ജീവനെടുത്തു; ബസ് കത്തി നാല് പേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്

ഡ്രൈവറില്ലാതെ ഏകദേശം 200 മീറ്ററോളം മുന്നോട്ടു നീങ്ങിയ ബസ് ഒരു മരത്തില്‍ ഇടിച്ച്...

Read More >>
ശമ്പളം വെട്ടിക്കുറച്ചു, കമ്പനിയുടെ ബസിന് തീയിട്ട് ഡ്രൈവർ; നാല് ജീവനക്കാ‍‌ർക്ക് ദാരുണാന്ത്യം

Mar 21, 2025 06:22 AM

ശമ്പളം വെട്ടിക്കുറച്ചു, കമ്പനിയുടെ ബസിന് തീയിട്ട് ഡ്രൈവർ; നാല് ജീവനക്കാ‍‌ർക്ക് ദാരുണാന്ത്യം

ജീവനക്കാരെയും കൊണ്ട് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു ബസ്....

Read More >>
'വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു ദൃശ്യങ്ങൾ ചിത്രീകരിച്ചു';  ഒളിവിലായിരുന്ന  പ്രഫസർ അറസ്റ്റിൽ

Mar 20, 2025 10:51 PM

'വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു ദൃശ്യങ്ങൾ ചിത്രീകരിച്ചു'; ഒളിവിലായിരുന്ന പ്രഫസർ അറസ്റ്റിൽ

2008–ലാണ് ഇയാൾ ക്രൂരകൃത്യം ആരംഭിച്ചത്. 2009ൽ പീഡനങ്ങൾ ചിത്രീകരിക്കാൻ...

Read More >>
Top Stories

Entertainment News