തിരുവനന്തപുരം: ( www.truevisionnews.com) നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്.

സമാധിയായി എന്ന മക്കളുടേയും ഭാര്യയുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം പൊലീസ് പറയുന്നത്.
സ്വഭാവിക മരണമാണോ അല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ല.
പോസ്റ്റുമോർട്ടം, രാസപരിശോധനാ ഫലം, ഫൊറൻസിക് റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമേ അത് സ്ഥിരീകരിക്കാനാവൂ എന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഫൊറൻസിക് സംഘവും പൊലീസും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം പൊലീസുകാർ പറയുന്നത് ഡോക്ടർമാരും ശരിവച്ചിട്ടുണ്ട്. എങ്ങനെയാണ് മരിച്ചതെന്ന് ഇപ്പോൾ പറനാവില്ല.
മൃതദേഹത്തിൽ മുറിവുകളോ ചതവുകളോ ഇല്ല. മരണകാരണം എന്താണെന്നും മരണസമയം എപ്പോഴാണെന്നും അറിയാൻ ശ്വാസകോശത്തിൽനിന്നും ശേഖരിച്ച സാമ്പിളിന്റെ രാസപരിശോധനാ ഫലം വരണം.
ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധനയുടെ ഫലം ലഭിക്കാൻ ഒരാഴ്ചയെടുക്കും.
ഗോപൻ സ്വാമിയുടെ ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടെന്ന സംശയവും ഡോക്ടർമാർ ഉന്നയിച്ചു.
#Contradiction #statements #GopanSwamy #sons #wife #interrogated #again
