---
title: "#keralaschoolkalolsavam2024 |  മുന്നിൽ കണ്ണൂർ; കോഴിക്കോടും പാലക്കാടും ഒപ്പത്തിന് ഒപ്പം "
english_title: "#kerala #school #kalolsavam #2024 #kollam #Kannur #front #Kozhikode #and #Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/174864/kerala-school-kalolsavam-2024-kollam-kannur-front-kozhikode-and-palakkad"
published_at: "2024-01-05T23:34:00+05:30"
category: "Kerala School Kalolsavam 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659845921096e_kadakali.jpg"
keywords: []
---

# #keralaschoolkalolsavam2024 |  മുന്നിൽ കണ്ണൂർ; കോഴിക്കോടും പാലക്കാടും ഒപ്പത്തിന് ഒപ്പം 

> **Lead Summary:** **കൊല്ലം : [www.truevisionnews.com] **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒരോ മണിക്കൂറിലും പോയിന്റ് നില മാറി മറിയുന്നു. ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് അനുസരിച്ച് 420 പോയിന്റുമായി കണ്ണൂർ ജില്ല ഒന്നാമതാണ് .

## Article Content

**കൊല്ലം : [www.truevisionnews.com] **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒരോ മണിക്കൂറിലും പോയിന്റ് നില മാറി മറിയുന്നു. ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് അനുസരിച്ച് 420 പോയിന്റുമായി കണ്ണൂർ ജില്ല ഒന്നാമതാണ് .

405 പോയിന്റുമായി കോഴിക്കോടും പാലക്കാടും രണ്ടാം സ്ഥാനത്ത് തുടരുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി കലോത്സവങ്ങളിൽ ഒപ്പത്തിന് ഒപ്പമെത്തുന്ന പാലക്കാടും കോഴിക്കോടും പോയിന്റ് നിലയിൽ ഇത്തവണയും ഒപ്പമെത്തുന്നത് കൊല്ലം കലോത്സവത്തിലെ കലാശ പോരാട്ടത്തിന് ആവേശം വർധിപ്പിക്കുമെന്നുറപ്പാണ്.

ഹൈസ്ക്കൂൾ വിഭാഗത്തിൽ 21 2 പോയിന്റുമായി കൊല്ലവും ഹയർ സെക്കൻഡറി വിഭാഗത്തിൽ 204 പോയിന്റുമായി കണ്ണൂരും ഒന്നാം സ്ഥാനത്ത് തുടരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/174864/kerala-school-kalolsavam-2024-kollam-kannur-front-kozhikode-and-palakkad)