#ShakibAlHasan | സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കഴുത്തിനുപിടിച്ച് ഷാക്കിബ് അല്‍ ഹസന്‍

#ShakibAlHasan | സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കഴുത്തിനുപിടിച്ച് ഷാക്കിബ് അല്‍ ഹസന്‍
May 7, 2024 10:00 PM | By VIPIN P V

ധാക്ക: (truevisionnews.com) സെല്‍ഫിയെടുക്കാന്‍ എത്തിയ ആരാധകനെ ആക്രമിച്ച് ബംഗ്ലാദേശിന്റെ ലോക ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍.

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഷാക്കിബിനെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ധാക്ക പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയുള്ള വീഡിയോ ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റില്‍ ജമാല്‍ ധന്‍മോണ്ടി ക്ലബിന്റെ താരമാണ് ഷാക്കിബ്. പ്രൈം ബാങ്ക് ക്രിക്കറ്റ് ക്ലബിനെതിരായ മത്സരത്തിന്റെ ടോസിന് മുന്നോടിയായാണ് സംഭവം.

താരത്തിനൊപ്പം സെല്‍ഫിയെടുക്കാനായി എത്തിയതായിരുന്നു ആരാധകന്‍. ഷാക്കിബ് ആദ്യം വിലക്കിയെങ്കിലും ആരാധകന്‍ വീണ്ടും ശ്രമം നടത്തി.

ഇതോടെ മര്‍ദിക്കുകയും കഴുത്തിനു പിടിക്കുകയുമായിരുന്നു. ലോകക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഷാക്കിബ് അല്‍ ഹസന്‍.

ബംഗ്ലാദേശിനുവേണ്ടി 67 ടെസ്റ്റുകളും 247 ഏകദിനങ്ങളും 117 ടി20കളും കളിച്ചിട്ടുണ്ട്. 2006-ല്‍ ദേശീയ ജഴ്‌സിയില്‍ അരങ്ങേറിയ താരം 18 വര്‍ഷമായി ടീമിലുണ്ട്.

ടി20യിലെ ഏറ്റവും പുതിയ ഐ.സി.സി. റാങ്കിങ് പ്രകാരം ലോക ഒന്നാംനമ്പര്‍ ഓള്‍റൗണ്ടറാണ് ഷാക്കിബ്. ഏകദിനത്തില്‍ ലോക രണ്ടാം നമ്പര്‍ താരവും ടെസ്റ്റില്‍ ലോക മൂന്നാം നമ്പര്‍ താരവുമാണ്.

#ShakibAlHasan #grabbed #neck #fan #who #tried #selfie

Next TV

Related Stories
#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ

May 19, 2024 12:57 PM

#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ

201 റണ്‍സെടുക്കാന്‍ ആയിരുന്നെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ്...

Read More >>
#ThailandOpen  | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

May 18, 2024 08:06 PM

#ThailandOpen | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

ലോക 80-ാം നമ്പര്‍ സഖ്യത്തെ 21-11, 21-12 സ്‌കോറുകള്‍ക്കാണ് തോല്‍പ്പിച്ചത്....

Read More >>
#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

May 17, 2024 10:27 PM

#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

ധോണിക്ക് കീഴിൽ 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയി ഇന്ത്യൻ ടീമിലും അംഗമായിരുന്ന ഗംഭീർ ഫൈനലിലെ ടോപ്...

Read More >>
#BCCI | പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓറഞ്ച് ജേഴ്‌സി ധരിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്

May 17, 2024 08:59 PM

#BCCI | പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓറഞ്ച് ജേഴ്‌സി ധരിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്

ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ടീമിനെയും ബിസിസിഐയേയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ വിമര്‍ശനവും...

Read More >>
#IPL2024 | ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

May 17, 2024 07:46 PM

#IPL2024 | ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

അവസാന മത്സരം ജയിച്ചിട്ടും ആര്‍സിബി പുറത്താവാനുള്ള മറ്റൊരു സാധ്യത കൂടിയുണ്ട്. ചെന്നൈയെ വീഴ്ത്തിയാല്‍ ആര്‍സിബിക്കും ചെന്നൈക്കും 14 പോയന്‍റ്...

Read More >>
#SunilChhetri | ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

May 16, 2024 10:58 AM

#SunilChhetri | ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

നിലവില്‍ സജീവമായ ഫുട്‌ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ മൂന്നാമത്തെ താരവും ഛേത്രി...

Read More >>
Top Stories