#temperature |വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രാത്രി താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ താപനില ഉയരും

#temperature |വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രാത്രി താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ താപനില ഉയരും
May 7, 2024 08:41 PM | By Susmitha Surendran

(truevisionnews.com)  സംസ്ഥാനത്ത് വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്. ആലപ്പുഴ ജില്ലയിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഇതടക്കം 12 ജില്ലകളിൽ താപനില ഉയരും. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് ആലപ്പുഴയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

ചൂടേറിയതും അസ്വസ്ഥതയേറിയതുമായമാ അന്തരീക്ഷ സ്ഥിതി അടുത്ത 2 ദിവസവും തുടരുമെന്നാണ് മുന്നറിയിപ്പ്.

ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്ന് രാത്രി താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.

സാധാരണയെക്കാൾ 2 മുതൽ 4 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. പൊതുജനങ്ങൾ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി.

ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങൾക്ക് സർക്കാർ ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പൊള്ളുന്ന ചൂടിന് ആശ്വാസമായി കാസർകോടും കണ്ണൂരും വേനൽ മഴ ലഭിച്ചു.

അടുത്ത അഞ്ചുദിവസം കൂടുതൽ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ സജീവമാകാൻ സാധ്യതയുണ്ട്. ഇടുക്കി മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

#Heat #wave #warning #again #state.

Next TV

Related Stories
#murdercase | ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍; നാട്ടുകാരുടെ രോഷത്തിനിടെ എത്തിച്ചത് ഹെൽമറ്റ് വെച്ച്, തെളിവെടുപ്പ്

May 19, 2024 07:21 PM

#murdercase | ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍; നാട്ടുകാരുടെ രോഷത്തിനിടെ എത്തിച്ചത് ഹെൽമറ്റ് വെച്ച്, തെളിവെടുപ്പ്

പള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ കോനാട്ട് രാജേഷിനെയാണ് കഞ്ഞിക്കുഴിയിലെ സ്വകാര്യ ബാറിന്റെ മുന്നിൽ നിന്നും...

Read More >>
#complaint | 'കാഫിർ' സ്‌ക്രീൻഷോട്ട്; യൂത്ത് ലീഗ് പ്രവർത്തകൻ ഡി.ജി.പിക്ക് പരാതി നൽകി

May 19, 2024 07:19 PM

#complaint | 'കാഫിർ' സ്‌ക്രീൻഷോട്ട്; യൂത്ത് ലീഗ് പ്രവർത്തകൻ ഡി.ജി.പിക്ക് പരാതി നൽകി

സി.പി.എം അനുകൂല പേജുകളിലാണ് ഈ സന്ദേശം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇത് സി.പി.എം സൃഷ്ടിയാണെന്നാണ് കാസിമിന്റെ...

Read More >>
#KGMCTA | കോഴിക്കോട് മെഡിക്കൽ കോളജിനെതിരായ കുപ്രചരണങ്ങൾ അപലപനീയം: കെ.ജി.എം.സി.ടി.എ

May 19, 2024 07:06 PM

#KGMCTA | കോഴിക്കോട് മെഡിക്കൽ കോളജിനെതിരായ കുപ്രചരണങ്ങൾ അപലപനീയം: കെ.ജി.എം.സി.ടി.എ

യാതൊരു അടിസ്ഥാനവുമില്ലാത്ത രിതിയിൽ കമ്പി മാറിയെന്നും വേറെ രോഗിയുടെ കമ്പി ഇട്ടെന്നുമടക്കമുള്ള പച്ചക്കള്ളങ്ങളാണ്...

Read More >>
#Gangattack | പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം; മൂന്ന് പേർ പിടിയിൽ

May 19, 2024 05:32 PM

#Gangattack | പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം; മൂന്ന് പേർ പിടിയിൽ

ഈ ഫോൺ പൊലീസിൽ ഏൽപ്പിച്ചത് മർദ്ദനമേറ്റ അരുൺ പ്രസാദായിരുന്നു. ഈ വൈരാഗ്യത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. യുവാവിനെ ആക്രമിച്ച കൃഷ്ണപുരം...

Read More >>
#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

May 19, 2024 04:22 PM

#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ...

Read More >>
Top Stories