#fire | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

#fire | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല
May 7, 2024 05:44 PM | By VIPIN P V

കുട്ടനാട്: (truevisionnews.com) ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു.

ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു.

ചമ്പക്കുളം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കേശവസദനത്തിൽ സുശീലയുടെ ഉടമസ്ഥതയിലുള്ള മാരുതി കാറാണ് കത്തി നശിച്ചത്. സുശീലയുടെ ഭർത്താവ്‌ രമേശ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.

ഇയാൾ നിസ്സാര പരിക്കോടെ രക്ഷപെട്ടു. മങ്കൊമ്പിൽ സിപിഎം കുട്ടനാട് ഏരിയ കമ്മറ്റി ഓഫീസിന്‌ സമീപം പകൽ മൂന്നുമണിക്ക് ശേഷമായിരുന്നു സംഭവം.

രമേശ് മങ്കൊമ്പ് പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച് നെടുമുടിയിലെ തന്റെ സ്ഥാപനത്തിലേക്ക് പോകവേയാണ് ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ടത്.

വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ചങ്ങനാശ്ശേരിയിൽനിന്ന് ഫയർ ഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്.

കാർ പൂർണ്ണമായും കത്തിനശിച്ചു. കാറിനുള്ളിലെ ഷോർട് സർക്യൂട് ആകാം തീപിടിത്തത്തിന് കാരണമായതെന്ന് കരുതുന്നു. അപകടത്തേത്തുടർന്ന് ഒരു മണിക്കൂറോളം എ.സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

#car #running #fire; #vehicle #completely #gutted #injured

Next TV

Related Stories
#Gangattack | പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം; മൂന്ന് പേർ പിടിയിൽ

May 19, 2024 05:32 PM

#Gangattack | പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം; മൂന്ന് പേർ പിടിയിൽ

ഈ ഫോൺ പൊലീസിൽ ഏൽപ്പിച്ചത് മർദ്ദനമേറ്റ അരുൺ പ്രസാദായിരുന്നു. ഈ വൈരാഗ്യത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. യുവാവിനെ ആക്രമിച്ച കൃഷ്ണപുരം...

Read More >>
#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

May 19, 2024 04:22 PM

#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ...

Read More >>
#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

May 19, 2024 04:13 PM

#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

രാവിലെ 9.30ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

May 19, 2024 03:56 PM

#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ്...

Read More >>
Top Stories