#Foundworms |വിട്ടുമാറാത്ത മൂക്കടപ്പും, മുഖത്ത് വേദനയും, ആശുപത്രിയിലെത്തിച്ചപ്പോൾ കണ്ടത്, ഡോക്ടർമാരടക്കം ഞെട്ടി

#Foundworms |വിട്ടുമാറാത്ത മൂക്കടപ്പും, മുഖത്ത് വേദനയും, ആശുപത്രിയിലെത്തിച്ചപ്പോൾ കണ്ടത്, ഡോക്ടർമാരടക്കം ഞെട്ടി
May 7, 2024 04:26 PM | By Susmitha Surendran

(truevisionnews.com)  തായ്‍ലാൻഡിൽ യുവതിയുടെ മൂക്കിൽ നൂറുകണക്കിന് വിരകളെ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി 59 -കാരി മൂക്കടപ്പും മുഖത്ത് വേദനയും കൊണ്ട് കഷ്ടപ്പെടുകയായിരുന്നു.

പൊടി കാരണമായിരിക്കാം എന്ന് കരുതി ഇവർ ചികിത്സ തേടാനൊന്നും പോയില്ല. എന്നാൽ, പിന്നീട് അവർക്ക് മൂക്കിൽ നിന്നും രക്തം വരാൻ തുടങ്ങി.

അതിനൊപ്പം ഡസൻ കണക്കിന് ചെറിയ വിരകളും പുറത്ത് വന്നു. അവർ ഉടൻ തന്നെ വടക്കൻ തായ്‌ലൻഡിലെ ചിയാങ് മായ് പ്രവിശ്യയിലെ നാക്കോൺപിംഗ് ഹോസ്പിറ്റലിൽ പോവുകയായിരുന്നു.

അവിടെവച്ച് എക്സ്റേ എടുത്തു. എക്സ്‍റേയിലാണ് മൂക്കിൽ വിരകളെ കണ്ടെത്തിയത്. വിരകളെ കണ്ടതോടെ വിശദമായ എൻഡോസ്കോപ്പി എടുത്തു. പിന്നാലെ നൂറുകണക്കിന് വിരകളാണ് അവളുടെ മൂക്കിനകത്തുള്ളത് എന്ന് ഡോക്ടർ കണ്ടെത്തുകയായിരുന്നു.

ശേഷം വിരകളെ മൂക്കിൽ നിന്നും എടുത്തുകളഞ്ഞു. ഇതോടെ വേദനയൊക്കെ മാറി സ്ത്രീയുടെ അവസ്ഥ മെച്ചപ്പെടുകയും ചെയ്തു.

വിരകളെ എടുത്ത് മാറ്റിയില്ലായിരുന്നുവെങ്കിൽ അത് കൂടുതൽ അവയവങ്ങളിലേക്ക് പടരുകയും ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളോ എന്തിന് മരണത്തിലേക്കോ വരെ എത്തിച്ചേർന്നാക്കാമെന്നുമാണ് വിദ​ഗ്ദ്ധർ പറയുന്നത്.

ചിയാങ് മായ് പോലുള്ള തായ്‍ലൻഡിന്റെ വടക്കൻ പ്രദേശങ്ങളിലെ ആളുകൾക്ക് അലർജി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

2022 -ൽ ഇതുപോലെ ചെവിവേദന അനുഭവപ്പെട്ട ഒരാളെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ ചെവിക്കകത്ത് മാംസം ഭക്ഷിക്കുന്ന ഒരുതരം പുഴുക്കളെ കണ്ടെത്തിയിരുന്നു.

ചൊറിച്ചിലും രക്തസ്രാവവും വേദനയും ഉണ്ടായതിനെ തുടർന്നാണ് ഇയാൾ അന്ന് ഡോക്ടറെ സമീപിച്ചിരുന്നത്. പിന്നീട് നടന്ന വിശദമായ പരിശോധനയിൽ പുഴുക്കളെ കണ്ടെത്തുകയായിരുന്നു. പിന്നീട്, അവയെ എല്ലാം നീക്കം ചെയ്തു.

#found #hundreds #worms #youngwoman's #nose #Thailand.

Next TV

Related Stories
#Covid | വീണ്ടും കോവിഡ് തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

May 19, 2024 10:53 AM

#Covid | വീണ്ടും കോവിഡ് തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

60 വയസിന് മുകളിലുള്ളവർ, മറ്റ് രോഗങ്ങളാൽ വലയുന്നവർ, വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാർ എന്നിവരുൾപ്പെടെ ജാഗ്രത പാലിക്കണമെന്നും നിർദേശം...

Read More >>
#flood | മിന്നൽ പ്രളയം പതിവാകുന്നു; കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ മരിച്ചു

May 19, 2024 10:28 AM

#flood | മിന്നൽ പ്രളയം പതിവാകുന്നു; കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ മരിച്ചു

രാജ്യത്തെ മിക്ക പ്രവിശ്യകളിലും അസാധാരണമായ രീതിയിലെ മഴയും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം...

Read More >>
#locked | കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു; പിതാവിനെതിരെ അന്വേഷണം

May 18, 2024 05:20 PM

#locked | കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു; പിതാവിനെതിരെ അന്വേഷണം

ഇവർക്ക് സ്വന്തമായി ഒരു വീടുണ്ടെന്നും എന്നാൽ എന്തിനാണ് ഇത്തരത്തിൽ കടമുറിയിൽ താമസിക്കുന്നത് എന്ന് അറിയില്ലെന്നും അയൽവാസികൾ...

Read More >>
#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

May 17, 2024 01:42 PM

#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

പന്ത്രണ്ട് മണിക്കൂറിന് ശേഷം അവളുടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കുട്ടിയ്ക്ക് ജീവനുള്ളതായി സംശയം...

Read More >>
#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

May 17, 2024 11:07 AM

#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

മുതിർന്നവർ മാത്രമേ ചിപ്പ് കഴിക്കാവൂ എന്ന് പാക്വി ബ്രാൻഡ് അതിൻ്റെ സൈറ്റിൽ പറയുന്നു. ആളുകൾക്ക് ശ്വാസതടസ്സം, ബോധക്ഷയം അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന...

Read More >>
#Died | സഹപാഠികള്‍ നിരന്തരം കളിയാക്കി, മര്‍ദ്ദിച്ചു; പത്തുവയസുകാരന്‍ ജീവനൊടുക്കി

May 16, 2024 01:13 PM

#Died | സഹപാഠികള്‍ നിരന്തരം കളിയാക്കി, മര്‍ദ്ദിച്ചു; പത്തുവയസുകാരന്‍ ജീവനൊടുക്കി

സ്കൂളിലെത്തിയാല്‍ തല്ലുമെന്ന ഭീഷണി സന്ദേശങ്ങളും സമ്മിക്ക് ഫോണിലൂടെ ലഭിക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍...

Read More >>
Top Stories