#specialpooja | സംസ്ഥാനത്ത് ചൂട് കൂടുന്നു, മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക പൂജ

#specialpooja | സംസ്ഥാനത്ത് ചൂട് കൂടുന്നു, മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക പൂജ
May 7, 2024 04:24 PM | By Athira V

തൃശ്ശൂർ: ( www.truevisionnews.com ) സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക പൂജ. വടക്കുംനാഥ ക്ഷേത്രത്തിലും പഴയ നടക്കാവ് ചിറക്കൽ മഹാദേവക്ഷേത്രത്തിലുമാണ് പൂജ നടന്നത്. തൃശൂരിലെ ഭക്തജന കൂട്ടായ്മയാണ് പ്രത്യേക പൂജ നടത്തിയത്.

കേരളത്തിൽ മഴ കുറയുകയും ചൂട് അസഹനീയം ആവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വരുണ ഭഗവാനെ പ്രീതി പെടുത്തുവാനാണ് വരുണ ജപം സംഘടിപ്പിക്കുന്നതെന്ന് ഭക്തജന കൂട്ടായ്മ അറിയിച്ചു.

പുലർച്ചെ നാലു മണിയോടെ തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജ ആരംഭിച്ചത്.

വടക്കുംനാഥന് 51 കുടം ജലധാരയും ദേവന് ആയിരം കുടം ജലധാരയും കൂടാതെ വടക്കുംനാഥ ക്ഷേത്ര ഋഷഭന് 108 കുടം ജല അഭിഷേകവും വടക്കുംനാഥന് പ്രത്യേക ശങ്കാഭിഷേകവും നടത്തി.

40 വർഷം മുൻപ് സമാന രീതിയിലുള്ള പൂജ ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്നു. അന്ന് മഴ പെയ്ത ശേഷമാണ് വരുണജപം അവസാനിച്ചത്.മഴക്കുറവ് തുടരുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന ആലോചനയിൽ നിന്നാണ് പൂജ നടത്താൻ തീരുമാനിച്ചതെന്ന് പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരി പറഞ്ഞു.

പ്രാർഥനാ രൂപത്തിൽ ഏതെങ്കിലും ഒരു ശിവക്ഷേത്രത്തിൽ ആയിരം കുടം സഹസ്രകലശാഭിഷേകം ചെയ്ത് അതിൻ്റെ വിശിഷ്ട ജലംകൊണ്ട് ക്ഷേത്രത്തിലെ വരുണൻ്റെ ബലിക്കല്ല് മൂടുക എന്നതാണ് പൂജ. വിശേഷ മന്ത്രങ്ങളൊക്കെ ജപിച്ചാണ് പൂജ ചെയ്യുന്നത്.

#specialpooja #for #rain #thrissur

Next TV

Related Stories
#Gangattack | പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം; മൂന്ന് പേർ പിടിയിൽ

May 19, 2024 05:32 PM

#Gangattack | പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം; മൂന്ന് പേർ പിടിയിൽ

ഈ ഫോൺ പൊലീസിൽ ഏൽപ്പിച്ചത് മർദ്ദനമേറ്റ അരുൺ പ്രസാദായിരുന്നു. ഈ വൈരാഗ്യത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. യുവാവിനെ ആക്രമിച്ച കൃഷ്ണപുരം...

Read More >>
#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

May 19, 2024 04:22 PM

#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ...

Read More >>
#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

May 19, 2024 04:13 PM

#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

രാവിലെ 9.30ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

May 19, 2024 03:56 PM

#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ്...

Read More >>
Top Stories