#drivingtest | സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി; സിഐടിയുവിൻ്റേത് ഇരട്ട നിലപാടെന്ന് ഐഎന്‍ടിയുസി

#drivingtest | സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി; സിഐടിയുവിൻ്റേത് ഇരട്ട നിലപാടെന്ന് ഐഎന്‍ടിയുസി
May 7, 2024 11:55 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കര സമരത്തിൽ സിഐടിയുവിനെതിരെ ഐഎന്‍ടിയുസി. സമരത്തിൽ സിഐടിയുവിൻ്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎന്‍ടിയുസിയുടെ വിമര്‍ശനം.

ഒരുമിച്ച് സമരം നടത്തേണ്ടവർ സർക്കാരിനൊപ്പം നിൽക്കുകയാണ്. സിഐടിയുവിനെ മാത്രം സർക്കാർ എങ്ങനെ ചർച്ചക്ക് വിളിക്കുമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡൻ്റ് ചോദിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് തുടങ്ങാനായില്ല. സംഘടനകൾ സമരം തുടരുകയാണ്. ഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങിയത്.

ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെയാണ് ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുന്നത്.

പൊലീസ് സഹായത്തോടെ ടെസ്റ്റ് നടത്താനുള്ള മോട്ടോര്‍ വാഹന വകുപ്പ് നീക്കവും വിജയിച്ചില്ല. ആലുവയിൽ ടെസ്റ്റ് നടക്കാറുള്ള ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ കഞ്ഞി വെച്ച് സമരം നടത്തുകയാണ്.

കോഴിക്കോട് കുന്നമംഗലം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ സംയുക്ത സമരസമിതി പ്രകടനം നടത്തി. ഇന്നും ടെസ്റ്റിന് ആരും എത്തിയില്ല.

ഇന്നലെയും ഉദ്യോഗസ്ഥർ മടങ്ങിപ്പോയിരുന്നു. മുട്ടത്തറയിൽ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിംഗ് ടെസ്റ്റിന് വന്ന രണ്ട് പേർ അകത്ത് കയറി.

#State #drivingtest #suspended #today; #INTUC #says #CITU #position #double

Next TV

Related Stories
#Gangattack | പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം; മൂന്ന് പേർ പിടിയിൽ

May 19, 2024 05:32 PM

#Gangattack | പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം; മൂന്ന് പേർ പിടിയിൽ

ഈ ഫോൺ പൊലീസിൽ ഏൽപ്പിച്ചത് മർദ്ദനമേറ്റ അരുൺ പ്രസാദായിരുന്നു. ഈ വൈരാഗ്യത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. യുവാവിനെ ആക്രമിച്ച കൃഷ്ണപുരം...

Read More >>
#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

May 19, 2024 04:22 PM

#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ...

Read More >>
#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

May 19, 2024 04:13 PM

#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

രാവിലെ 9.30ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

May 19, 2024 03:56 PM

#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ്...

Read More >>
Top Stories