#anilashijudeath |അനില കൊല്ലപ്പെട്ടത് ശനിയാഴ്ച പകല്‍; കൊലപാതകത്തിന് പിന്നാലെ ഷിജു കടയില്‍നിന്ന് കയര്‍ വാങ്ങി

#anilashijudeath |അനില കൊല്ലപ്പെട്ടത് ശനിയാഴ്ച പകല്‍; കൊലപാതകത്തിന് പിന്നാലെ ഷിജു കടയില്‍നിന്ന് കയര്‍ വാങ്ങി
May 7, 2024 11:20 AM | By Susmitha Surendran

പയ്യന്നൂര്‍(കണ്ണൂര്‍): (truevisionnews.com)   മാതമംഗലത്തിനടുത്ത് കോയിപ്രയിലെ അനില (33) അന്നൂരിലെ ബെറ്റി ജോസഫിന്റെ വീട്ടില്‍ കൊല്ലപ്പെട്ടത് ശനിയാഴ്ച പകലെന്ന് നിഗമനം.

ശനിയാഴ്ച രാവിലെ പത്തിനും വൈകീട്ട് നാലിനും ഇടയില്‍ അനില മരിച്ചതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്ന് പോലീസ് അറിയിച്ചു. ഷാള്‍ കഴുത്തില്‍ മുറുക്കിയാണ് അനിലയെ കൊന്നത്.

സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് പോലീസ് പറയുന്നു. അനിലയും കുറ്റൂര്‍ വെള്ളരിയാനം കരിപ്പൊയിലിലെ സുദര്‍ശന പ്രസാദും (ഷിജു-34) ശനിയാഴ്ച രാവിലെ പയ്യന്നൂര്‍ ടൗണിലെ ഒരു കടയില്‍നിന്ന് പുതിയ വസ്ത്രങ്ങള്‍ വാങ്ങിയതായി കണ്ടെത്തി.

ഇരുവരും ഒരുമിച്ചാണ് അന്നൂരിലെ വീട്ടിലെത്തിയത്. അനിലയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണമാലയും വളയും മോതിരവും നഷ്ടപ്പെട്ടിട്ടില്ല.

കൊലപാതകശേഷം ഷിജു നാട്ടിലെ കടയില്‍നിന്ന് കയര്‍ വാങ്ങിയതായി വിവരം ലഭിച്ചു. കൂടുതല്‍ തെളിവുകള്‍ക്കായി പോലീസ് വിവിധ സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കുന്നണുണ്ട്.

പയ്യന്നൂര്‍ ഡിവൈ.എസ്.പി. എ. ഉമേഷ്, ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ചയും കൊലപാതകം നടന്ന വീട്ടില്‍ വിശദമായ പരിശോധന നടത്തി.

അന്നൂര്‍ കൊരവയലിലെ വീട്ടില്‍ ഞായറാഴ്ചയാണ് അനിലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തിയശേഷം ഷിജു വീട്ടിനടുത്ത റബ്ബര്‍ത്തോട്ടത്തില്‍ തൂങ്ങി മരിച്ചുവെന്നാണ് കേസ്.

രണ്ടുപേര്‍ക്കും രണ്ട് മക്കളുണ്ട്. സഹപാഠികളായ ഇവര്‍ പ്രണയത്തിലായിരുന്നു എന്നാണ് സൂചന. അന്നൂരിലെ വീട്ടുടമയായ ബെറ്റി ജോസഫ് കുടുംബസമേതം വിമുക്തഭടന്മാരുടെ സംഘടന സംഘടിപ്പിച്ച കപ്പല്‍ വിനോദയാത്രയിലാണ്.

ഇവര്‍ രണ്ടുദിവസം കഴിഞ്ഞേ തിരിച്ചെത്തൂ. വിനോദയാത്രയ്ക്ക് പോകുമ്പോള്‍ കുറച്ചുദിവസം വീടുനോക്കാന്‍ സുഹൃത്തായ ഷിജുവിനെ ഏല്പിച്ചതായിരുന്നു.

#Anila #killed #Saturday #After #murder #Shiju #bought #rope #from #shop

Next TV

Related Stories
#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

May 19, 2024 04:22 PM

#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ...

Read More >>
#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

May 19, 2024 04:13 PM

#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

രാവിലെ 9.30ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

May 19, 2024 03:56 PM

#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ്...

Read More >>
#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

May 19, 2024 03:01 PM

#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

കസേരയില്‍ നിന്ന് വെള്ളത്തിലേക്ക് വീണതാണെന്നാണ്...

Read More >>
Top Stories