#westnilefever | കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; രോഗം സ്ഥിരീകരിച്ചത് 10 പേര്‍ക്ക്, അഞ്ച് പേർ രോഗ മുക്തരായി

#westnilefever | കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; രോഗം സ്ഥിരീകരിച്ചത് 10 പേര്‍ക്ക്, അഞ്ച് പേർ രോഗ മുക്തരായി
May 7, 2024 11:18 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത. കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉച്ചക്ക് ശേഷം ആരോഗ്യ വകുപ്പ് യോഗം ചേരും.

പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ രോഗ മുക്തരായി. മരിച്ച രണ്ട് പേരുടെ സാമ്പിള്‍ ഫലം വന്നിട്ടില്ല.

എന്താണ് വെസ്റ്റ് നൈല്‍?

ക്യൂലക്‌സ് കൊതുക് വഴി പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്‌സിന്‍ ലഭ്യമാണ്.

രോഗപ്പകര്‍ച്ച

ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ല്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ മലപ്പുറം ജില്ലയില്‍ 6 വയസകാരന്‍ വെസ്റ്റ് നൈല്‍ ബാധിച്ച് മരണമടഞ്ഞിരുന്നു.

രോഗലക്ഷണങ്ങള്‍

തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.

രോഗപ്രതിരോധവും ചികിത്സയും

വൈസ്റ്റ് നൈല്‍ രോഗത്തിന് ശരിയായ ചികിത്സയോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധമാണ് പ്രധാനം. കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം.

ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.

കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്.

#west #nile #fever #alert #kozhikkode

Next TV

Related Stories
#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

May 19, 2024 03:01 PM

#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

കസേരയില്‍ നിന്ന് വെള്ളത്തിലേക്ക് വീണതാണെന്നാണ്...

Read More >>
#escaped | ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

May 19, 2024 02:31 PM

#escaped | ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കേരളാ പൊലീസ് ദില്ലി എയർപോർട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു കൊണ്ടുവരികയായിരുന്ന പോക്സോ കേസ് പ്രതിയാണ് തമിഴ്നാട് കാവേരിപട്ടണം എന്ന...

Read More >>
#arrest | നിരവധി കേസുകളില്‍ ഉൾപ്പെട്ടവർ, കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട് പിടിയില്‍; കസ്റ്റഡിയിലുള്ളത് നാല് പേര്‍

May 19, 2024 02:08 PM

#arrest | നിരവധി കേസുകളില്‍ ഉൾപ്പെട്ടവർ, കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട് പിടിയില്‍; കസ്റ്റഡിയിലുള്ളത് നാല് പേര്‍

സംഘത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി പരിശോധന...

Read More >>
#straydog |  തെരുവുനായ്​ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

May 19, 2024 02:06 PM

#straydog | തെരുവുനായ്​ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

പ​രി​ക്കേ​റ്റ​വ​രെ​ല്ലാം ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​തേ​ടി. ഇ​ട​ച്ചി​റ ഇ​ൻ​ഫോ പാ​ർ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​...

Read More >>
#dead|കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

May 19, 2024 02:04 PM

#dead|കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

അണക്കെട്ടിന് സമീപത്തെ താമസ സ്ഥലത്താണ് ഇന്ന് രാവിലെ മരിച്ച നിലയിൽ...

Read More >>
Top Stories